git

പ്രോഗ്രാമുകളുടെ പല പതിപ്പുകൾ പലയിടങ്ങളിലായി സൂക്ഷിക്കുവാനും നിയന്ത്രിക്കുവാനും ഉള്ള വികേന്ദ്രീകൃത പതിപ്പ് നിയന്ത്രണ സംവിധാനം. commit, add, branch, checkout, push മുതലായ ചില ഉപകമാൻഡുകൾക്ക് അവരുടേതായ ഡോക്യുമെന്റേഷൻ ഉണ്ട്, tldr git ഉപകമാൻഡ് വഴി അവ കാണാൻ കഴിയും. കൂടുതൽ വിവരങ്ങൾ: https://git-scm.com/.

  • ഗിറ്റ് ഉപകമാന്റുകൾ എക്സിക്യൂട്ട് ചെയ്യുവാൻ:

git ഉപകമാൻഡ്

  • ഒരു ഇഷ്‌ടാനുസൃത ശേഖരണത്തിന്റെ/റിപ്പോസിറ്ററിയുടെ റൂട്ട് പാതയിൽ ഒരു Git സബ്‌കമാൻഡ് എക്‌സിക്യൂട്ട് ചെയ്യാൻ:

git -C ശേഖരണത്തിലേക്കുള്ള/പാത ഉപകമാൻഡ്

  • ഒരു കോൺഫിഗറേഷൻ സെറ്റ് ഉപയോഗിച്ച് Git ഉപകമാൻഡ് എക്സിക്യൂട്ട് ചെയ്യാൻ:

git -c 'കോൺഫിഗ്.പേര്=മൂല്യം' ഉപകമാൻഡ്

  • സഹായ നിർദേശങ്ങൾ കാണുവാൻ:

git --help

  • clone, add, push, log പോലുള്ള ഉപകമാൻഡുകളുടെ സഹായ നിർദേശങ്ങൾ കാണുവാൻ:

git help ഉപകമാൻഡ്

  • നിങ്ങൾ ഉപയോഗിക്കുന്ന ഗിറ്റിന്റെ പതിപ്പ് പരിശോധിക്കാൻ:

git --version